ഇന്ത്യക്കാര്‍ പെട്രോളിനും ഡീസലിനും കൂടുതല്‍ വില നല്‍കേണ്ടിവരുന്നതെന്തുകൊണ്ട്?: കണക്കുകള്‍ പറയുന്നു ഉത്തരവാദി മോദി സര്‍ക്കാരെന്ന്

single-img
3 April 2018

 

Support Evartha to Save Independent journalism

 

 

രാജ്യം പെട്രോള്‍                             ഡീസല്‍                (രൂപയില്‍)

മലേഷ്യ – 37 .05                              36 .40

ശ്രീലങ്ക 53 .30                                   39 .65

ഇന്തോനേഷ്യ 43 .55                       48 .75

പാകിസ്ഥാന്‍ 49 .40                       55 .25

നേപ്പാള്‍ 64.35                                 52 .00

ബംഗ്ലാദേശ് 69 .55                           50 .70

ഫിലിപ്പീന്‍സ് 65 .65                        52 .00

ചൈന 74 .10                                     65 .65

ഇന്ത്യ 76 .05                                      70.30

അയല്‍ രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിലാണ് ഡീസലിനും പെട്രോളിനും ഏറ്റവും ഉയര്‍ന്ന വില. നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയെ ആണ് പെട്രോളിനും ഡീസലിനും ആശ്രയിക്കുന്നത്. എന്നിട്ടുപോലും ആ രാജ്യങ്ങളില്‍ ഇന്ത്യയിലെ അത്ര വിലയില്ല എന്നതാണ് രസകരം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി വഴി നടത്തുന്ന കൊള്ളയാണ് ഇതിനു കാരണം.

കുറച്ചുവര്‍ഷംമുമ്പ് ആഗോള വിപണിയില്‍ ക്രൂഡ് വില കൂപ്പുകുത്തിയപ്പോള്‍ സര്‍ക്കാര്‍ അതിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കിയില്ല. എക്‌സൈസ് ഡ്യൂട്ടിയും മറ്റും കൂട്ടിയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തി നിര്‍ത്തിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേന്ദ്ര എക്‌സൈസ് നികുതി അഞ്ചു പ്രവശ്യമാണ് കൂട്ടിയത്. ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് കേന്ദ്രം 19.42 രൂപയും ഡീസലില്‍നിന്ന് 15.33 രൂപയും എക്‌സൈസ് നികുതി ഇനത്തില്‍ മോദി സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ധന നികുതി വരുമാനമായി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് 2,42,000 കോടി രൂപയാണ്. 2014-15 വര്‍ഷത്തില്‍ ഇന്ധനത്തില്‍ നിന്ന് കേന്ദ്രത്തിന് നികുതിവരുമാനമായി കിട്ടിയത് 99,000 കോടി രൂപ മാത്രമായിരുന്നു. നികുതി വരുമാനം കുത്തനെ കൂട്ടിയിട്ടും അതിന്റെ ഒരു അംശം സാധാരണക്കാരന് നലകാന്‍ മോദി സര്‍ക്കാര്‍ തയാറായിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇപ്പോഴിതാ, ക്രൂഡ് വില കുതിപ്പിന്റെ പാതയിലാണ്. ബാരലിന് 70 ഡോളറിലെത്തിവില. എങ്കിലും കൂട്ടിയ നികുതികള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് നൂറിലേറെ ഡോളര്‍ ബാരലിന് ഉണ്ടായിരുന്നകാലത്തില്ലാത്ത വില നല്‍കാന്‍ രാജ്യത്തെ ഇന്ധന ഉപഭോക്താക്കളെ നിര്‍ബന്ധിതരായിരിക്കുന്നു.

ചരക്ക് സേവന നികുതിക്കുകീഴില്‍ ഇന്ധന വിലയും സര്‍ക്കാര്‍ കൊണ്ടുവരുമോ? ആവഴിക്കു ചിന്തിച്ചാല്‍ ഇന്ധനവിലയില്‍ കുത്തനെയുള്ള വര്‍ധനയ്ക്ക് ഒരുപരിധിവരെ തടയിടാനാകും. വാഹന ഉപഭോക്താക്കള്‍ക്കും അത് ആശ്വാസമാകുകയും ചെയ്യും. ഡീസല്‍ വിലവര്‍ധനമൂലമുള്ള വിലക്കയറ്റത്തിന് ഒരുപരിധിവരെ തടയിടാനുമാകും.