സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല

single-img
3 April 2018

Support Evartha to Save Independent journalism

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ തീരുമാനിച്ചു. ഇത് സംബന്ധിച്ച് സിബിഎസ്ഇ ഉത്തരവ് ഇന്ന് പുറത്തിറക്കും. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മവിശകലനത്തിനു ശേഷമാണ് ഈ തീരുമാനത്തില്‍ സിബിഎസ്ഇ എത്തിച്ചേര്‍ന്നത്.

മാര്‍ച്ച് 28നാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. അന്നു തന്നെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് വിവരം ലഭിച്ചതിനാല്‍ പരീക്ഷ മാറ്റി വയ്ക്കുകയാണെന്ന് അറിയിപ്പു വന്നിരുന്നു. പത്താം ക്ലാസിലെ കണക്കിന്റെയും പ്ലസ് ടുവിലെ എക്കണോമിക്‌സ് പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ ചോര്‍ന്നിരുന്നു.

എക്കണോമിക്‌സ് പുനഃപരീക്ഷാ തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 25ന് നടത്താനാണ് എക്കണോമിക്‌സ് പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.