ഏറ്റവും കുറഞ്ഞ വിലയ്ക്ക് മികച്ച സ്മാര്‍ട്ട്‌ഫോണുമായി ഹോണര്‍ 7 എ

single-img
3 April 2018

Support Evartha to Save Independent journalism

ഹുവായിയുടെ ഹോണറിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. ഹോണര്‍ 7 എ ആണ് ചൈനീസ് വിപണിയില്‍ അവതരിച്ചത്. ഹോണര്‍ 7 എ, ഏറ്റവും കുറഞ്ഞ വിലയിലുള്ള മികച്ച സ്മാര്‍ട്ട്‌ഫോണാണെന്നാണ് കമ്പനിയുടെ അവകാശവാദം.

18:9 ഡിസ്‌പ്ലേയില്‍ സ്റ്റീരിയോ സ്പീക്കറോടുകൂടിയതാണ് ഹോണര്‍ 7എ. ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഒ.എസാണ് ഫോണിലുള്ളത്. 3000 എം.എ.എച്ച് ബാറ്ററിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 13 എം.പിയുടെയും 8 എം.പിയുടെയും ക്യാമറകളാണ് ഹോണര്‍ 7 എയുടെത്.

32 ജി.ബി ഇന്റേണല്‍ മെമ്മറി വാഗ്ദാനം ചെയ്യുന്ന ഫോണില്‍ എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് വഴി സ്‌റ്റോറേജ് കപ്പാസിറ്റി 256 ജി.ബി വരെ വര്‍ധിപ്പിക്കാം. സുരക്ഷയ്ക്കായി ഗ്രാവിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് ലോക്ക് സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ തുടങ്ങിയ ക്രമീകരണങ്ങളും ഈ ഫോണിലുണ്ട്.

2 ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 8300 രൂപയാണ് വില. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 10300 രൂപയാണ് കമ്പനി ഈടാക്കുന്നത്. കറുപ്പ്, അറോറ നീല, പ്ലാറ്റിനം ഗോള്‍ഡ് നിറങ്ങളിലാണ് ഹോണര്‍ 7 എ എത്തുന്നത്.