മനസിലുള്ളത് അക്ഷരങ്ങളായി പുറത്തുവരും; മനസ് കീഴടക്കാനുള്ള മെഷീനുമായി ശാസ്ത്രലോകം

single-img
2 April 2018

മറ്റുള്ളവരുടെ മനസ് വായിക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ? അവര്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ അക്ഷരങ്ങളായി നമ്മുടെ മുന്നില്‍ തെളിഞ്ഞ് വന്നാലോ? ഒടുവില്‍ അത് തന്നെ സംഭവിച്ചിരിക്കുകയാണ്. മനസ് വായിച്ചെടുക്കാന്‍ കഴിവുള്ള മെഷീന്‍ കണ്ടുപിടിച്ചിരിക്കുകയാണ് ശസ്ത്രജ്ഞര്‍. നമ്മള്‍ എന്ത് ചിന്തിക്കുന്നോ അത് അക്ഷരങ്ങളായി പ്രത്യക്ഷപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ഡേവിഡ് മോസെസ് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് കണ്ടുപിടിത്തം നടത്തിയത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലാണ് മെഷീന്‍ കണ്ടുപിടിച്ചിരിക്കുന്നത്.

മെഷീന്‍ വെച്ച് നടത്തിയ പരീക്ഷണങ്ങള്‍ വിജയകമായതിനാല്‍ ഇത് 90 ശതമാനവും സത്യസന്ധമായിരിക്കുമെന്ന് മോസെസ് അവകാശപ്പെടുന്നു.സംസാര ശേഷി നഷ്ടപ്പെട്ട് കിടക്കുന്ന രോഗികള്‍ക്ക് ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു.

സ്വരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഉപയോഗിച്ചുള്ള വാചകങ്ങള്‍ നാം തലച്ചോറില്‍ നിന്ന് വികസിപ്പിച്ചെടുക്കുമ്പോള്‍ തലയോട്ടിയില്‍ ഘടിപ്പിച്ച മെഷീന്‍ ഇത് സിഗ്‌നലുകളായി മാറ്റുന്നു. പിന്നീട് ഇത് ടെസ്റ്റായി രൂപമാറ്റം സംഭവിക്കുന്നു. നാം ഇത് വരെ കേള്‍ക്കാത്ത വാക്കുകളും മെഷീനില്‍ നിന്ന് പുറത്തേക്ക് വന്നേക്കാമെന്ന് ഇവര്‍ പറയുന്നു.

അതേസമയം പുതിയ കണ്ടുപിടിത്തത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത് മനുഷ്യ മനസില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുമെന്നും ചിലര്‍ ആരോപിക്കുന്നു.