ഹോണ്ടയുടെ ഈ സ്കൂട്ടറുകളാണോ നിങ്ങളുടേത്?സസ്‌പെന്‍ഷനിലെ തകരാറിനെ തുടര്‍ന്ന് മൂന്ന് മോഡല്‍ സ്‌കൂട്ടറുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

single-img
2 April 2018


മുംബൈ: സസ്‌പെന്‍ഷനിലെ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മൂന്ന് മോഡല്‍ സ്‌കൂട്ടറുകള്‍ തിരിച്ചു വിളിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരി ഏഴിനും മാര്‍ച്ച് 16നും ഇടയില്‍ നിര്‍മ്മിച്ച മൂന്നു മോഡലുകളിലെ 56,194 യൂണിറ്റ് സ്‌കൂട്ടറുകളിലാണു തകരാറുകള്‍ കണ്ടെത്തിയത്.
ഏവിയേറ്റര്‍, ആക്ടിവ 125, ഗ്രേസിയ എന്നീ സ്‌കൂട്ടര്‍ മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്.തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.തിരിച്ചുവിളിക്കുന്ന സ്കൂട്ടറില്‍ നിങ്ങളുടെ വാഹനം ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഹോണ്ട വെബ്സൈറ്റില്‍ അവസരം ഒരുക്കിയിട്ടുണ്ട്.വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വെബ്സൈറ്റില്‍ നല്‍കിയാല്‍ തിരിച്ചുവിളിക്കുന്ന മോഡലില്‍ ഉള്‍പ്പെട്ടതാണോ നിങ്ങളുടെ വാഹനം എന്ന് അറിയാന്‍ കഴിയും.

Support Evartha to Save Independent journalism