ദേവസ്വം ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ വ്യക്തതയില്ല;ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി

single-img
2 April 2018

കൊച്ചി: ദേവസ്വം ബോർഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി. ഇതിനായി പ്രത്യേക മാർഗ നിർദേശം പുറപ്പെടുവിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ടി.ജി. മോഹൻദാസ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Donate to evartha to support Independent journalism

അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് പൊതുജനാഭിപ്രായം കണക്കിലെടുക്കണം. ഇതിന് നിയമഭേദഗതി വേണം.നിലവിലെ രീതി ഭരണഘടനാവിരുദ്ധമാണെന്ന വാദം അംഗീകരിച്ചില്ല. ദേവസ്വം നിയമനങ്ങളുടെ നിയമസാധുത ഹൈക്കോടതി ശരിവെച്ചു.