വീട്ടിലെ പോലെ ഇനി വിമാനത്തിലും കിടന്നുറങ്ങാം

single-img
2 April 2018

വീട്ടിലെ പോലെ ഇനി വിമാനത്തിലും സുഖമായി കിടന്നുറങ്ങാം. എയര്‍ ന്യൂസിലാന്‍ഡ് വിമാനക്കമ്പനിയാണ് കുഞ്ഞുങ്ങള്‍ക്കൊപ്പം അമ്മമാര്‍ക്കും കിടക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്‌കൈ കൗച്ച് എന്ന പേരില്‍ കമ്പനി ഒരുക്കിയിരിക്കുന്ന സീറ്റിംഗ് സംവിധാനത്തിലൂടെ കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ഒരുമിച്ച് കിടന്നുറങ്ങാന്‍ സാധിക്കും.

Support Evartha to Save Independent journalism

ദമ്പതികള്‍ക്കും സ്‌കൈ കൗച്ച് സംവിധാനം ഒരുക്കുന്നുണ്ട്. മറ്റ് യാത്രക്കാര്‍ക്ക് ഈ സീറ്റുകളുള്ള ഭാഗത്തേക്ക് പ്രവേശനം അനുവദിക്കില്ല. ഇത്തരത്തില്‍ സ്‌കൈ കൗച്ച് സൗകര്യം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. കിടക്കാനായി തലയിണയും വിമാനക്കമ്പനി നല്‍കും.