സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ നോക്കുകൂലി തിരികെ നല്‍കും;നോക്കുകൂലി വാങ്ങിയവരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും സി.ഐ.ടി.യു

single-img
2 April 2018

തിരുവനന്തപുരം: സുധീര്‍ കരമനയില്‍ നിന്ന് തൊഴിലാളികള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കും. നോക്കുകൂലിയുടെ പേരില്‍ 25,000 രൂപയാണ് തൊഴിലാളികള്‍ വാങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് 14 തൊഴിലാളികള്‍ക്കെതിരെ യൂണിയന്‍ നടപടിയെടുത്തു. ഐ.എന്‍.ടി.യു.സിയില്‍ അംഗങ്ങളായ 7 പേരെയും പുറത്താക്കി.നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്യുമെന്നും സി.ഐ.ടി.യു ജില്ലാ കമ്മറ്റിയും അറിയിച്ചു. തെറ്റ് പറ്റിപ്പോയെന്ന് തൊഴിലാളികള്‍ സമ്മതിച്ചു.

ചാക്കയില്‍ സുധീര്‍ പുതുതായി നിര്‍മ്മിക്കുന്ന വീട്ടില്‍ ഗ്രാനൈറ്റ് ഇറക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്.ലോഡ് എത്തിയപ്പോള്‍ തൊഴിലാളികള്‍ ഒരുലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടതായി കരാറുകാരന്‍ പറയുന്നു.പിന്നീട് 25,000 രൂപ നല്‍കിയെങ്കിലും ലോഡ് ഇറക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. തുടര്‍ന്ന് ഗ്രാനൈറ്റ് വാങ്ങിയ സ്ഥാപനത്തിന് 16000 രൂപ അധിക തുക നല്‍കിയതോടെയാണ് ലോഡ് ഇറക്കാനായത്.