സ്റ്റീവ് സ്മിത്തിന്റെ ബാറ്റും പാഡും അടക്കമുള്ള സാമഗ്രികള്‍ അച്ഛന്‍ ഗാരേജിനുള്ളില്‍ കൊണ്ട് തള്ളി

single-img
1 April 2018

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നടപടി നേരിടുന്ന ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് അച്ഛന്‍ പീറ്റര്‍ ഗാരേജിനുള്ളില്‍ കൊണ്ട് തള്ളി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കാറില്‍ നിന്ന് ക്രിക്കറ്റ് കിറ്റ് എടുത്ത ശേഷം അത് ഗാരേജില്‍ കൊണ്ട് തള്ളിയ പീറ്റര്‍ ‘ക്രിക്കറ്റില്ലെങ്കിലും അവന്‍ ജീവിച്ചോളും’ എന്ന് പറയുന്നതും ടെലിവിഷന്‍ ചാനലുകള്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കേള്‍ക്കാം.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചതോടെയാണ് സ്മിത്തിന്റെ കരിയര്‍ തന്നെ അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. പന്ത് ചുരുണ്ടിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്മിത്ത് മാപ്പപേക്ഷിച്ചിരുന്നു. ടീം അംഗങ്ങളോടും ആരാധകരോടും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും മാപ്പ് ചോദിക്കുന്നതായും സ്മിത്ത് നിറകണ്ണുകളോടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഈ വാര്‍ത്താസമ്മേളനത്തില്‍ സ്മിത്തിനെ പിന്താങ്ങിയത് പീറ്റര്‍ മാത്രമായിരുന്നു. സംഭവിച്ച കാര്യങ്ങളില്‍ വേദനയുണ്ടെന്നും എന്നാല്‍ എല്ലാവരും കൂടി കുറ്റപ്പെടുത്തുമ്പോള്‍ മകന്‍ തകര്‍ന്ന് പോകുന്നത് കാണാന്‍ പറ്റില്ല. താന്‍ എന്നും മകനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.