രൂഹിയുടെ ആ വിളിയില്‍ വീണുപോയി കരണ്‍ജോഹര്‍

single-img
1 April 2018

 

വാടക ഗര്‍ഭത്തിലൂടെ രണ്ട് കുട്ടികളുടെ അച്ഛനായ വ്യക്തിയാണ് ബോളിവുഡ് സംവിധായകനായ കരണ്‍ജോഹര്‍. രൂഹി, യഷ് എന്നാണ് കരണ്‍ജോഹര്‍ കുട്ടികള്‍ക്ക് പേര് നല്‍കിയത്. ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത് ഗംഭീര ആഘോഷമായാണ് കുട്ടികളുടെ ആദ്യപിറന്നാള്‍ കരണ്‍ജോഹര്‍ നടത്തിയത്.

കരണിന് ഇപ്പോള്‍ സന്തോഷിക്കാന്‍ മറ്റൊരു കാരണവും കൂടി കിട്ടി. മറ്റൊന്നുമല്ല ആദ്യമായി മകള്‍ കരണിനെ പപ്പ എന്ന് വിളിച്ചതിലാണ് കരണ്‍ജോഹര്‍ സന്തോഷഭരിതനായിരിക്കുന്നത്. തന്റെ സന്തോഷം ട്വിറ്ററിലൂടെ കരണ്‍ പങ്കുവെച്ചത് ഇങ്ങനെയാണ്:

‘ അവളുടെ ആ വിളിയില്‍ ഞാന്‍ വീണുപോയി’ അച്ഛന്റെ ഓര്‍മ്മയ്ക്കായാണ് മകന് യഷ് എന്ന് പേരിട്ടതെങ്കില്‍ അമ്മയുടെ ഹീരു എന്ന പേര് മാറ്റം വരുത്തിയാണ് മകള്‍ക്ക് രൂഹി എന്ന് പേരിട്ടത്.