നെടുമ്പാശേരിയില്‍ ഒരു കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി: ദുബായില്‍ നിന്നു സ്വര്‍ണം കടത്തിയത് പേസ്റ്റു രൂപത്തില്‍

single-img
1 April 2018

രണ്ട് സംഭവങ്ങളിലായി ഒരു കോടിയിലധികം രൂപ വില വരുന്ന 3.4 കിലോഗ്രാം സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടി. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി 2.4 കിലോഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാണ് കൊണ്ടുവന്നത്.

പൊതുവിപണിയില്‍ 73.4 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണിത്. ഇന്നലെ ദുബായില്‍ നിന്നെത്തിയ മറ്റൊരു കോഴിക്കോട് സ്വദേശി കടത്തിക്കൊണ്ടു വന്ന ഒരു കിലോഗ്രാം തൂക്കം വരുന്ന രണ്ടു സ്വര്‍ണക്കട്ടികളും കസ്റ്റംസ് പിടികൂടി. പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതാണിത്.