29 അടി നീളമുള്ള ആളെക്കൊല്ലി മുതലയെ ഭയന്ന് ഒരു ഗ്രാമം

single-img
1 April 2018

ഫിലിപ്പീന്‍സിലെ ഒരു ഗ്രാമത്തിന്റെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് ആളെക്കൊല്ലിയായ മുതല. ആഗുസന്‍ ഡെല്‍ സര്‍ ഗ്രാമത്തിലെ ജനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലമായി മുതലയെ പേടിച്ച് ജീവിക്കുന്നത്. മുതലയ്ക്ക് 29 അടി നീളമുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ഇതുവരെ പത്തോളം മനുഷ്യരെയാണ് മുതല കൊന്നുതിന്നത്. കൂടാതെ കന്നുകാലികളെയും മുതല ഭക്ഷിച്ചു.

മുതലയില്‍ നിന്ന് തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ട ഒരു സ്ത്രീയാണ് മുതലയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അറിയിച്ചത്. ഇതോടെയാണ് അസാധാരണ വലിപ്പമുള്ള മുതലയെ കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നത്. ഇതോടെ മുതലയെ പിടികൂടാനുള്ള കാത്തിരിപ്പിലാണ് ഗ്രാമവാസികള്‍.

ഫിലിപ്പീന്‍സ് വന്യജീവി വകുപ്പും മുതലയെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കുമെന്ന് അറിയിച്ചു. എന്നാല്‍ ഗ്രാമീണര്‍ മുതലയെ വകവരുത്തുമെന്ന് ഉറപ്പുള്ളതിനാല്‍ അവരെ ബോധവത്കരിക്കാനുള്ള ശ്രമത്തിലാണ് വന്യജീവി വകുപ്പ്.

20 അടി വലിപ്പമുള്ള മുതലയാണ് ഇന്ന് വരെ ലോകത്ത് കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിപ്പമുള്ളത്. ഗ്രാമീണര്‍ പറഞ്ഞത് ശരിയാണെങ്കില്‍ 29 അടി നീളമുള്ള ഫിലിപ്പീന്‍സിലെ മുതലയാകും ലോകത്തിലെ ഏറ്റവും വലിയ മുതല.