ഞാന്‍ നല്ലൊരു അമ്മയാണ്; നിഷയുടെ ചേച്ചി ചമയല്‍ നല്ല രസമാണ്; കുഞ്ഞുങ്ങളുടെ വരവോടെ ജീവിതം പൂര്‍ണമായെന്ന് സണ്ണി ലിയോണ്‍

single-img
31 March 2018

Support Evartha to Save Independent journalism

മുംബൈ: മൂന്ന് കുട്ടികളാണ് സണ്ണി ലിയോണിനും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനുമുള്ളത്. മൂത്ത കുട്ടിയായ നിഷ വെബ്ബറിനെ ഒരു അനാഥാലയത്തില്‍ നിന്ന് ദത്തെടുത്തതാണ്. പിന്നീട് ഇരുവരും ഐ.വി.എഫ് മാര്‍ഗത്തിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. അഷര്‍, നോവ എന്നാണ് കുട്ടികളുടെ പേര്. പുതിയ കുട്ടികള്‍ വന്നതോടെ ഇരുവരുടേയും ചേച്ചിയായി നിഷ വലിയ ഉത്തരവാദിത്വം കാണിക്കുകയാണെന്ന് സണ്ണി ലിയോണ്‍ പറയുന്നു. കുഞ്ഞുങ്ങളുടെ വരവോടെ തന്റെ ജീവിതം പൂര്‍ണമായെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ നല്ലൊരു അമ്മയാണ്. സ്വയം പുകഴ്ത്തിയതല്ല. ചെയ്യുന്ന ജോലി എന്തു തന്നെയാണെങ്കിലും അത് ആസ്വദിച്ചാല്‍ നമുക്ക് മടുപ്പ് അനുഭവപ്പെടില്ല. മാതൃത്വം ഒരു ജോലിയല്ല. അതൊരു മനോഹരമായ അവസ്ഥയാണ്. ഡാനിയേലിനും എനിക്കും കുട്ടികളുടെ കാര്യത്തില്‍ നല്ല ഉത്തരവാദിത്തമുണ്ട്. ഡാനിയേല്‍ അദ്ദേഹത്തിന്റെ കടമകള്‍ നന്നായി നിറവേറ്റുന്നുണ്ട്. അതിനാല്‍ എനിക്ക് തിരക്കിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. എനിക്കും ഡാനിയേലിനും കുഞ്ഞുങ്ങള്‍ വേണമെന്ന ചിന്ത തുടങ്ങിയിട്ട് കാലങ്ങളായി. കുഞ്ഞുങ്ങളുടെ ചിരിയും കളിയും നിറഞ്ഞ ഒരു വലിയ കുടുംബമാണ് എന്റെ സ്വപ്നം. അത് സാധ്യമായി. ഇപ്പോള്‍ എന്റെ കുടുംബം പൂര്‍ണമായി. ഞങ്ങളുടെ ജീവിതം മാറി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം ഇതാണെന്ന് ഞാന്‍ കരുതുന്നു’, സണ്ണി പറഞ്ഞു.

നിഷയുടെ കാര്യം നല്ല തമാശയാണ്. അഷറിന്റെയും നോവയുടെയും സഹോദരിയാണെന്ന് അവള്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് ചേച്ചി ചമയല്‍ കാണാന്‍ നല്ല രസമാണ്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അവള്‍ വലിയ ശ്രദ്ധാലുവാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.