പൊതുപണിമുടക്ക്: തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

single-img
31 March 2018

സംസ്ഥാനത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കേരള, കാലിക്കറ്റ്, എംജി, കൊച്ചി സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കേരള സര്‍വകലാശാലയുടെ ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി / ബി.കോം എല്‍.എല്‍.ബി /ബി.ബി.എ എല്‍.എല്‍.ബി ഡിഗ്രി പരീക്ഷ ഏപ്രില്‍ നാലിലേക്കും, മറ്റെല്ലാ പരീക്ഷകളും ഏപ്രില്‍ 18-ലേക്കും മാറ്റിവച്ചു.

വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
മഹാത്മാഗാന്ധി സര്‍വ്വകലാശാല ഏപ്രില്‍ 2 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന ചില പരീക്ഷകള്‍ മാറ്റി.
മാറ്റിയ പരീക്ഷകള്‍ പുതുക്കിയ തീയതി എന്നിവ ചുവടെ ചേര്‍ക്കുന്നു.

കോളേജ് / വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ / ബി.എസ്.ഡബ്ല്യൂ റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് (ഏപ്രില്‍ നാല്), നാലാം സെമസ്റ്റര്‍ ബി.ടി.എ (സി.യു.സി.ബി.സി.എസ്.എസ്, 2015 പ്രവേശനം) റഗുലര്‍ (ഏപ്രില്‍ നാല്), മൂന്നാം സെമസ്റ്റര്‍ എം.ബി.എ (സി.സി.എസ്.എസ്) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് (ഏപ്രില്‍ 13), ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് / പാര്‍ട്ട്ടൈം ബി.ടെക് (2014, 2009 സ്‌കീം) (ഏപ്രില്‍ 11), എല്‍.എല്‍.ബി (2000 മുതല്‍ 2007 വരെ പ്രവേശനം) പത്താം സെമസ്റ്റര്‍ (പഞ്ചവത്സരം) ആറാം സെമസ്റ്റര്‍ (ത്രിവത്സരം) സപ്ലിമെന്ററി പരീക്ഷ (മെയ് രണ്ട്). പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.

കൊച്ചി സര്‍വ്വകലാശാല ഏപ്രില്‍ 2ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. മാറ്റിവെച്ച ബി.ടെക്. എട്ടാം സെമസ്റ്റര്‍ (2008 ര്‍ 2012 സ്‌കീം) പരീക്ഷ 12-ാം തീയതിയും, 12നു നടത്താനിരുന്ന ബി.ടെക്. നാലാം സെമസ്റ്റര്‍ പരീക്ഷ (2008 ര്‍ 2012 സ്‌കീം) 21-ാം തീയതിയും നടക്കും. മറ്റു പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.