കേരളം തമിഴ്​നാടിനെ മാതൃകയാക്കണം;സര്‍ക്കാരിനെതിരെ ലത്തീന്‍ കത്തോലിക്കാ സഭ

single-img
31 March 2018

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ. സര്‍ക്കാര്‍ നല്‍കിയ വാക്കുപാലിച്ചില്ലെന്ന് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ സൂസൈപാക്യം പറഞ്ഞു.

ഓഖി ദുരന്തത്തിന്​ നാലു മാസം തികയുന്നു. എന്നിട്ട്​ 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയും അമര്‍ഷവുമുണ്ട്. പുനരധിവാസം നടത്താമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നും സുസേപാക്യം ആരോപിച്ചു.

തമിഴ്​നാട്ടില്‍ എല്ലാവര്‍ക്കും ധനസഹായം കിട്ടി. കേരളം തമിഴ്​നാടിനെ മാതൃകയാക്കണം. തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ വാഗ്​ദാനങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചുവെന്നും സുസേപാക്യം പറഞ്ഞു.

കേരളത്തില്‍ 146 പേര്‍ മരിച്ചുവെന്നാണ് സഭയുടെ കണക്ക്. എന്നാല്‍ മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ലെന്നും ആര്‍ച്ച്‌ ബിഷപ്പ് ആരോപിച്ചു.

സമാനതകളിലില്ലാത്ത ദുരന്തമാണ് നടന്നിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ ഭരണ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയ്ക്കാണ് തങ്ങള്‍ ഇരയായിരിക്കുന്നതെന്നും സഭ കുറ്റപ്പെടുത്തി.