വീഡിയോകോണിന് ഐസിഐസിയുടെ വായ്പ:ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനെതിരെ സിബിഐ അന്വേഷണം.

single-img
31 March 2018

ന്യൂഡല്‍ഹി: വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിബിഐ പ്രാഥമിക അന്വേഷണംആരംഭിച്ചു . ഐസിഐസിഐ ബാങ്ക് നല്‍കിയ 3,250 കോടിയുടെ വായ്പയുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.2012-ല്‍ നല്‍കിയ വായ്പയില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

അഴിമതി ആരോപണം നേരിടുന്ന ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനെതിരെയാണു അന്വേഷണം തുടങ്ങിയത്. വായ്പ അനുവദിച്ചതിലൂടെ ചന്ദ കൊച്ചാറും കുടുംബാംഗങ്ങളും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ ഐസിഐസിഐ ബാങ്ക് മാനേജ്മെന്റ് തളളിയിരുന്നു. പല ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു വായ്പ അനുവദിച്ചതെന്നും ഐസിഐസിഐ അതില്‍ വിഹിതം നല്‍കിയിട്ടേയുളളുവെന്നുമാണു നിലപാട്.

ചന്ദാ കൊച്ചാറിനെ കൂടാതെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ വീഡിയോകോണ്‍ ഗ്രുപ്പ് പ്രമോട്ടറുമായ വേണുഗോപാല്‍ ധൂത്, മറ്റു ചിലര്‍ക്കുമെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നത്.

പൊതുമേഖല ബാങ്കുകളിലെ വായ്പ തട്ടിപ്പിന് പിന്നാലെയാണ് ഐസിഐസിഐ ബാങ്കിലും ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നത്.വിചാരണ നടത്താന്‍ ആവശ്യമായ വല്ല തെളിവുകളുമുണ്ടോ എന്നാണ് സിബിഐ പ്രധാനമായും അന്വേഷിച്ച വരുന്നത്. ചന്ദാ കൊച്ചാറും ഭര്‍ത്താവും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെ ഭാഗമാണ് വായ്പയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.