സ്‌റ്റേജിന് പുറകില്‍ നിന്ന് പുകവലിച്ച് മാഹിറ; ഇത്തവണ തെറിവിളിയില്ല; വീഡിയോ വൈറല്‍

single-img
31 March 2018


രണ്‍ബീര്‍ കപൂറിനൊപ്പം പുകവലിക്കുന്ന ചിത്രം പുറത്തുവന്നതിന്റെ പേരില്‍ ഒരുപാട് പഴികേട്ട നടിയാണ് മാഹിറാ ഖാന്‍. പാകിസ്താന്‍ താരമായ മാഹിറയുടെ വസ്ത്രധാരണത്തിനെതിരെയും ആക്ഷേപമുണ്ടായി. ഈ സംഭവം തന്നെ ഒരുപാട് വേദനിപ്പിച്ചതായി നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ നടി പുകവലിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഒരു പരിപാടിക്കിടെ സ്റ്റേജിന്റെ പുറകിലിരുന്നാണ് പുകവലിക്കുന്നത്. ഇപ്പോള്‍ പുകവലിക്കരുതെന്ന് മാനേജര്‍ പറയുന്നതും മാഹിറ പരിഹസിച്ച് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇക്കുറി മാഹിറയ്ക്ക് സോഷ്യല്‍മീഡിയയില്‍ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വന്നില്ല. പകരം പിന്തുണയാണ് ലഭിച്ചത്.

 

 

ഒരു പുരുഷന്‍ പുകവലിച്ചാല്‍ ആര്‍ക്കും പ്രശ്‌നമല്ല. എന്നാല്‍ സ്ത്രീ പുകവലിച്ചാല്‍ അത് വലിയ പ്രശ്‌നമാകും. പുകവലിക്കുന്നതൊക്കെ മാഹിറയുടെ ഇഷ്ടമാണ്. പുകവലിക്കുന്നത് തെറ്റാണ്. എന്നാല്‍ ആണായാലും പെണ്ണായാലും അത് ഒരുപോലെ തെറ്റാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

 

ലോകം ഇടിഞ്ഞുവീഴുമ്പോഴും സ്ത്രീ പുകവലിക്കുന്നത് കണ്ടാല്‍ അവളെ ആളുകള്‍ തുറിച്ചുനോക്കും. പുകവലിക്കുന്നത് ഒരു വ്യക്തിയുടെ താത്പര്യമാണ്. അവരെ അവരുടെ പാട്ടിന് വിട്ടേക്കൂ എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

https://www.youtube.com/watch?v=Fu4YEFTwyYg