ആ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തില്‍ തൈമൂര്‍ അഭിനയിക്കും; കരീന പറയുന്നു

single-img
31 March 2018

കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകന്‍ തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്ന് മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച കുട്ടിത്താരമാണ്. കരീന എവിടെ പോകുമ്പോഴും തൈമൂറും കൂടെയുണ്ടാകും. ഇപ്പോഴിതാ അമ്മക്കൊപ്പം ഷൂട്ടിംഗ് സെറ്റിലും തൈമൂര്‍ എത്തി. മെഹ്ബൂബ് സ്റ്റുഡിയോയില്‍ ഒരു പരസ്യചിത്രീകരണത്തിനായാണ് കരീനയെത്തുന്നത്. ഇരുവരുടെയും ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. മെഹബൂബ് സ്റ്റുഡിയോയുടെ മുന്നില്‍ വെച്ച് സംവിധായകന്‍ പുനിത് മല്‍ഹോത്രയോട് കരീന തമാശ രൂപേണ പറയുന്ന കാര്യമാണ് പാപ്പരാസികളുടെ പുതിയ ചര്‍ച്ചാ വിഷയം.

Support Evartha to Save Independent journalism

”എനിക്ക് ഉറപ്പാണ് ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 5ല്‍’ തൈമൂര്‍ ഉണ്ടാകുമെന്ന്. അവനായിരിക്കും സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 5”, കരീന തമാശരൂപേണ പുനിതിനോട് പറഞ്ഞു. ഈ സമയം കരീനയുടെ കൈയില്‍ തൈമൂറുമുണ്ടായിരുന്നു.

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഇറങ്ങി 5 വര്‍ഷത്തിന് ശേഷമാണ് രണ്ടാമത്തെ ഭാഗം ഇറങ്ങുന്നത്. രണ്ടാം ഭാഗത്തില്‍ നായകനായെത്തുന്നത് ജാക്കി ഷ്‌റോഫിന്റെ മകന്‍ ടൈഗര്‍ ഷ്‌റോഫാണ്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 5 വര്‍ഷം കൂടുമ്പോള്‍ ഓരോ ഭാഗങ്ങള്‍ എടുക്കുന്നത് നോക്കിയാണ് കരീന തന്റെ അഭിപ്രായം പറഞ്ഞത്. ചിത്രത്തിന്റെ അഞ്ചാമത്തെ ഭാഗമാകുമ്പോഴേക്കും തൈമൂറിന് 18-20 വയസാകും. അങ്ങനെ തൈമൂറിന് സിനിമാപ്രവേശനം സാധ്യമാകുമെന്നാണ് കരീന സൂചിപ്പിക്കുന്നത്.

കരീനയുടെ ഉറ്റസുഹൃത്ത് കൂടിയായ കരണ്‍ ജോഹറാണ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവ്. അതുകൊണ്ട് തന്നെ തൈമൂറിന്റെ സിനിമാപ്രവേശനത്തിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. താരങ്ങളുടെ മക്കളെ സിനിമയില്‍ അവതരിപ്പിക്കാന്‍ കരണ്‍ ജോഹറിന് വലിയ താല്‍പ്പര്യവുമാണ്.