ഹെല്‍പ്പ് മീ പ്ലീസ്;പട്ടാപ്പകല്‍ ബസില്‍ പെണ്‍കുട്ടിക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി യുവാവ്;സഹായമഭ്യര്‍ഥിച്ച് പെണ്‍കുട്ടി

single-img
31 March 2018

പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് യുവാവ്. കോഴിക്കോട് നിന്നും അടിവാരത്തേക്കുള്ള യാത്രക്കിടെയാണ് യുവതിക്ക് നേരെ യുവാവിന്റെ ലൈംഗികവിഭ്രാന്തി.യാത്രക്കാരിയായ പെണ്‍കുട്ടി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കണം എന്നപേക്ഷിച്ചാണ് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

ഹെല്‍പ്പ് മീ പ്ലീസ്…ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് ബസില്‍ യാത്രപോകുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം സീറ്റില്‍ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോള്‍ തന്നെ ഓടികളഞ്ഞു മാക്‌സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമോ ഫസ്റ്റ് കമന്റില്‍ കുറച്ചു ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ… ഇങ്ങനെയാണ് പെണ്‍കുട്ടിയുടെ പോസ്റ്റ്. ഇതിനോടകം നിരവധി ആളുകള്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.