അദ്ഭുതമായി തലയില്ലാതെ ജീവിക്കുന്ന കോഴി

single-img
31 March 2018

തല അറക്കപ്പെട്ടതിന് ശേഷവും 10 ദിവസത്തിലധികമായി കോഴി ജീവനോടെയിരിക്കുന്നത് അദ്ഭുതമാകുന്നു. തായ്‌ലാന്റിലെ റച്ചബൂരി പ്രവിശ്യയിലാണ് ഈ അദ്ഭുത കോഴിയുള്ളത്. കോഴിയുടെ ചിത്രവും വീഡിയോയും സഹിതം നൊപ്പൊംഗ് തിത്താമോ എന്നയാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കോഴിയെ കുറിച്ചറിഞ്ഞ് ഏതാനും സന്യാസിമാര്‍ ഇവിടെയെത്തുകയും കോഴിക്ക് സിറിഞ്ചിലൂടെ ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുകയുമാണ്. മാത്രവുമല്ല, അണുബാധ ഉണ്ടാകാതിരിക്കാനുള്ള മരുന്നും ഇവര്‍ നല്‍കുന്നുണ്ട്.

ഏതെങ്കിലും മൃഗം ആക്രമിച്ചതിനാലാണ് കോഴിക്ക് തല നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്. 1945നും 1947നും ഇടയില്‍ ഏകദേശം 18 മാസത്തോളം തലയില്ലാതെ ഒരു കോഴി ജീവിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.