തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്:അമ്മ അധ്യക്ഷ പദവി ഒഴിയുകയാണെന്ന് ഇന്നസെന്റ്

single-img
31 March 2018

ചാലക്കുടി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവി ഒഴിയുകയാണെന്ന് നടനും എംപിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞതാണ്. ഈ പദവി കഷ്ടപ്പെട്ട് നേടിയതല്ല. എല്ലാവരും ചേര്‍ന്ന് ഏല്‍പ്പിച്ചതാണെന്നും ഇന്നസെന്റ് പറഞ്ഞു.

വർഷങ്ങളായി താൻ ഈ സ്ഥാനത്തുണ്ട്. കഴിഞ്ഞ നാലു ടേമിലും തന്നെ അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റി നിർത്തണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ സ്നേഹത്തിന്റെ സമ്മർദം കൊണ്ടു തുടരുകയായിരുന്നെന്നും ഇന്നസന്റ് വ്യക്തമാക്കി.

നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപിനുള്ള പങ്കുമായി ബന്ധപ്പെട്ട് ഇന്നസെന്റ് മൗനം പാലിച്ചത് ഏറെ ചർച്ചയായിരുന്നു.അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിന് ഇന്നസെന്റിന് പകരം വരാനുള്ള ആളെ കണ്ടെത്തുകയാകും അമ്മ ഭാരവാഹികളുടെ ഇനിയുള്ള വലിയ വെല്ലുവിളി. ഇന്നസെന്റിന്റെ അഭാവത്തില്‍ ഇടവേള ബാബുവാണ് സംഘടനയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് ഇടവേള ബാബുവിനെ പ്രസിഡന്റ് ആക്കാന്‍ തീരുമാനമുണ്ട്.