15 നില കെട്ടിടം തകര്‍ന്നുവീണത് വെറും 10 സെക്കന്റ് കൊണ്ട് (വീഡിയോ)

single-img
31 March 2018

പത്ത് സെക്കന്‍ഡിനുള്ളില്‍ 15 നില കെട്ടിടം തകര്‍ന്നു വീഴുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ചെന്‍ഗ്ഡുവിലാണ് ഏകദേശം 20 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം തകര്‍ത്തത്.

150 മീറ്റര്‍ ഉയരമുള്ളതായിരുന്നു കെട്ടിടം. കേടുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം തകര്‍ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കെട്ടിടം തകര്‍ന്നുവീണതിന് ശേഷം ഈ പ്രദേശം പൊടിപടലങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.

കെട്ടിടത്തിലെയും സമീപ പ്രദേശത്തെയും ആളുകളെ മാറ്റിയതിന് ശേഷമാണ് കെട്ടിടം ബോംബ് വെച്ച് തകര്‍ത്തത്.