സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത: യുഎഇ ജോലിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ല

single-img
30 March 2018

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ജോലി ലഭിക്കാന്‍ പൊലീസില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് (പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) ആവശ്യമാണെന്ന നിബന്ധനയില്‍ മാറ്റമില്ലെന്നു യുഎഇ മനുഷ്യവിഭവശേഷി സ്വദേശിവല്‍കരണ മന്ത്രാലയം വ്യക്തമാക്കി. എന്തെങ്കിലും ഭേദഗതി വരുത്തുകയാണെങ്കില്‍ മാധ്യമങ്ങളിലൂടെ യഥാസമയം അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

നിബന്ധനയില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ ഒന്‍പതു രാജ്യങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കിയേക്കുമെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണു വിശദീകരണം. കഴിഞ്ഞദിവസം ചിലര്‍ക്കു സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വീസ ലഭിച്ചതാണ് ഇതിനിടയാക്കിയത്.