റോഡുകളില്‍ ടയര്‍ കില്ലേഴ്‌സ് സ്ഥാപിച്ച് പൊലീസ്: വണ്‍വെ തെറ്റിച്ച് വണ്ടിയോടിച്ചാല്‍ പണി കിട്ടും

single-img
30 March 2018

വണ്‍വെ തെറ്റിച്ച് പൂനെ നഗരത്തിലൂടെ ഇനി വണ്ടിയോടിച്ചാല്‍ പണി കിട്ടും. റോഡുകളില്‍ ടയര്‍ കില്ലേഴ്‌സ് സ്ഥാപിച്ചിരിക്കുകയാണ് പൊലീസ്. ദിശമാറ്റി വണ്ടിയെടുക്കുന്നവരുടെ ടയറുകള്‍ പഞ്ചറാവുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ശരിയായ ദിശയില്‍ വാഹനവുമായി വരുന്നവര്‍ക്ക് സുഖമായി കയറിയിറങ്ങിപോകുകയും ചെയ്യാം.