കുവൈത്തില്‍ ടാക്‌സി ലൈസന്‍സ് ഇല്ലാത്ത വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുന്ന പ്രവാസികളെ നാടുകടത്തും

single-img
30 March 2018

ടാക്‌സി ലൈസന്‍സ് ഇല്ലാത്ത വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുപോകുന്നവരെ നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദേശികളെയും നാടുകടത്തുമെന്നു ഗതാഗതവിഭാഗം ആക്ടിങ് അസി. അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ഷുവൈഇ അറിയിച്ചു.

ഡ്രൈവിങ് ലൈസന്‍സ് സമ്പാദിക്കുന്ന പലരും ഗതാഗതസംസ്‌കാരത്തെക്കുറിച്ചു ബോധവാന്മാരാകുന്നില്ല എന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗത സംസ്‌കാരത്തെക്കുറിച്ചു ബോധവല്‍ക്കരണത്തിനു മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും ഷുവൈഇ പറഞ്ഞു.