‘വിക്രം വേദ’യില്‍ കിംഗ് ഖാന്‍ തന്നെ

single-img
30 March 2018

Support Evartha to Save Independent journalism

തമിഴില്‍ ആഖ്യാനശൈലി കൊണ്ട് ഏറെ ശ്രദ്ധ നേടിയ വിക്രം വേദ എന്ന ചിത്രം ബോളിവുഡില്‍ റീമേക്കിനൊരുങ്ങുന്നു. വിജയ് സേതുപതിയും മാധവനും ഒന്നിച്ച ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയതിന് പിന്നാലെ ചിത്രം ഹിന്ദിയില്‍ ഒരുങ്ങുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

പക്ഷേ നായകസ്ഥാനത്ത് പല നടന്മാരുടെയും പേരുകള്‍ പറഞ്ഞുകേട്ടെങ്കിലും അഭ്യൂഹങ്ങള്‍ക്ക് വിടനല്‍കി കിംഗ്ഖാന്‍ ഷാരൂഖ് ചിത്രത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തമിഴില്‍ സിനിമ സംവിധാനം ചെയ്ത പുഷ്‌ക്കറും ഗായത്രിയും തന്നെയാകും ബോളിവുഡ് ചിത്രത്തിന്റയും അമരക്കാര്‍.

ഹിന്ദി പതിപ്പില്‍ വിക്രമായി എത്തുന്നത് മാധവന്‍ തന്നെയായിരിക്കും. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സീറോ എന്ന ചിത്രത്തിന്റെ ചിത്രീകരണജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഷാരൂഖ്ഖാന്‍ ഇതില്‍ ജോയിന്‍ ചെയ്യുന്നത്.

അതേസമയം ബ്രീത്ത്് എന്ന സീരിയലിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ മാധവന്‍ ചികിത്സയിലാണ്. ഇതുകാരണം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും മാധവന്‍ പിന്‍മാറിയിരുന്നു. പരിക്ക് ഭേദമായതിന് ശേഷം മാധവനും വിക്രം വേദയുടെ റീമേക്കില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.