സന്തോഷ് ട്രോഫി: മിസോറാമിനെ മറികടന്ന് കേരളം ഫൈനലില്‍

single-img
30 March 2018

Support Evartha to Save Independent journalism

കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ കലാശപ്പോരിന് അര്‍ഹത നേടി. സെമിയില്‍ കരുത്തരായ മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം ഫൈനല്‍ പ്രവേശനം നേടിയത്. പകരക്കാരനായി ഇറങ്ങിയ വികെ അഫ്ദലാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഏക ഗോള്‍ സ്വന്തമാക്കിയത്.

ഫൈനലില്‍ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ഇത് പതിമൂന്നാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. നേരത്തെ 12 തവണ ഫൈനല്‍ കളിച്ച കേരളം അഞ്ച് തവണ കിരീടം ചൂടിയിട്ടുണ്ട്.