ശബരിമലയില്‍ ആനയിടഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

single-img
30 March 2018

പത്തനംതിട്ട: ഉത്സവാഘോഷത്തിനിടെ ശബരിമലയില്‍ ആനയിടഞ്ഞു. പന്മന ശരവണന്‍ എന്ന ആനയാണ് ആറാട്ട് എഴുന്നള്ളിപ്പിനിടെ ഇടഞ്ഞത്. ഇതിനിടെ ഭയന്നോടിയ 11 ഭക്തര്‍ക്ക് പരിക്കേറ്റു. ഉത്സവമായതിനാല്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു രാവിലെ മുതല്‍ ശബരിമലയില്‍ അനുഭവപ്പെട്ടത്.

അപ്പാച്ചിമേടിന് സമീപത്തെത്തിയപ്പോള്‍ ആന ഇടയുകയായിരുന്നു. തിടമ്പേറ്റിയ പൂജാരി ഉള്‍പ്പടെയുള്ളവര്‍ ആനപ്പുറത്ത് നിന്ന് താഴെവീണു. ഇവരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആനയെ തളച്ചു.