ഒരു കാലെടുത്തു വെച്ചാല്‍ മതി ഈ പര്‍വതം കീഴടക്കാം

single-img
30 March 2018

ഏതു കൊച്ചുകുട്ടിക്കും വരെ അനായാസം കീഴടക്കാവുന്ന പര്‍വതം. അതാണ് ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലുള്ള ജിംഗ്ഷാന്‍ പര്‍വതം. വെറും 0.6 മീറ്റര്‍ ഉയരവും 0.7 വ്യാസവും മാത്രമേ ഈ പര്‍വതത്തിനുള്ളൂ. പിന്നെ ഇതെങ്ങനെ പര്‍വതമാകും എന്നല്ലേ സംശയം?.

കാഴ്ചയില്‍ പാറയാണെന്ന് തോന്നിക്കുമെങ്കിലും ജിംഗ്ഷാന്‍ പര്‍വതം അത്ര നിസാരക്കാരനല്ല. ഈ പര്‍വതത്തിന്റെ ‘ഉയരം’ മുഴുവന്‍ ഭൂമിക്കടിയിലാണ്. പല ഭൗമശാസ്ത്രജ്ഞരും പര്‍വതത്തിന്റെ വേര് കണ്ടെത്താന്‍ കുഴിച്ചു കുഴിച്ചു പോയെങ്കിലും മടുത്തു പിന്‍വാങ്ങുകയായിരുന്നു.

അതുകൊണ്ട് തന്നെ ജിംഗ്ഷാന്‍ പര്‍വതത്തിന്റെ ആഴം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ഇനി പര്‍വതത്തിന്റെ ആഴം അളക്കാന്‍ ആരും കുഴിക്കേണ്ടതില്ലെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ ഉത്തരവ്. മനുഷ്യന് കുഴിക്കാന്‍ പറ്റുന്നതിലും എത്രയോ ആഴത്തിലാണ് ജിംഗ്ഷന്‍ പര്‍വതത്തിന്റെ വേരെന്നാണ് വിലയിരുത്തല്‍.