സൗദിയില്‍ പ്രവാസികള്‍ക്കുള്ള ലെവിയില്‍ ഇളവ്

single-img
30 March 2018

റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികളിലെ വിദേശ ജീവനക്കാര്‍ക്ക് ലെവിയില്‍ ഇളവ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2016 ഡിസംബര്‍ 22ന് മുമ്പ് കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ക്കാണ് ആനുകൂല്യമെന്നും മന്ത്രിസഭ വ്യക്തമാക്കി.

വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതോടെ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത വന്‍കിട കരാര്‍ കമ്പനികള്‍ക്കുപോലും വലിയ ബാധ്യതയാണ് ഉണ്ടായത്. ആയിരം തൊഴിലാളികളുള്ള കമ്പനികള്‍ ഈ വര്‍ഷംമാത്രം 48 ലക്ഷം റിയാല്‍ ലെവി അടയ്ക്കാന്‍ നിര്‍ബന്ധിതരായി.

ഇതുസംബന്ധിച്ച് സൗദി ചേംബര്‍ ഓഫ് കൗണ്‍സിലിനു കീഴിലുളള ദേശീയ കോണ്‍ട്രാക്ടിങ് സമിതിയും വിവിധ മന്ത്രാലയങ്ങള്‍ക്ക് പരാതിയും പരിഹാരമാര്‍ഗങ്ങളും സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗം ലെവിയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്.