കശ്മീരില്‍ ഭീകരാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

single-img
30 March 2018

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ മുഷ്താഖ് അഹമ്മദ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗ് ജില്ലയില്‍ ബിജ്‌ബെഹറായിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ അതിക്രമിച്ചു കടന്ന ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മുഷ്താഖ് അഹമ്മദ് മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.