അരക്കോടിയുടെ ഔഡികാറിന് അജ്ഞാതന്‍ തീയിട്ടു: വീഡിയോ ദൃശ്യങ്ങള്‍

single-img
30 March 2018

മുംബൈ: അമ്പത് ലക്ഷത്തിന്റെ ഔഡികാറിന് അജ്ഞാതന്‍ തീയിട്ടു. പുനെയിലെ ധയാരിയില്‍ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ഔഡി ക്യൂ 5 നാണ് അജ്ഞാതന്‍ തീയിട്ടത്. തീയിട്ട ശേഷം ഇയാള്‍ ഒരു സ്‌കൂട്ടറിനു പിന്നില്‍ കയറി പോവുകയും ചെയ്തു.

ഇയാള്‍ നിലത്തുനിന്ന് എന്തോ എടുക്കുകയും വാഹനത്തിന് നേര്‍ക്ക് എറിയുകയുമായിരുന്നു. തുടര്‍ന്ന് വാഹനത്തിന് തീ ആളിപ്പിടിച്ചു. ഇയാള്‍ തീയിടുന്നതിന്റെയും ശേഷം സ്‌കൂട്ടറില്‍ കയറി പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.