വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിയുടെ 88,000 രൂപ നഷ്ടമായി

single-img
29 March 2018

Support Evartha to Save Independent journalism

സംസ്ഥാനത്തു വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. പൂജപ്പുര സ്വദേശി ഹരിയ്ക്കാണ് ഇക്കുറി പണം നഷ്ടമായത്. തന്റെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് 88,516 രൂപ നഷ്ടമായതായി കാണിച്ച് ഹരി ബാങ്കിലും സൈബല്‍ സെല്ലിലും പരാതി നല്‍കി. ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

പെയ്പാല്‍ എന്ന ഓണ്‍ലൈന്‍ പണമിടപാട് ആപ്‌ളിക്കേഷന്‍ വഴി പണം പിന്‍വലിച്ചെന്നാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ പെയ്പാലില്‍ അക്കൗണ്ടോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകളില്‍ വ്യാപാരം നടത്തുകയോ ഒ.ടി.പി നമ്പര്‍ ആര്‍ക്കെങ്കിലും കൈമാറുകയോ ചെയ്തിട്ടില്ലെന്ന് ഹരികുമാര്‍ പറയുന്നു. ഒരാഴ്ചക്കുള്ളില്‍ പണം തിരികെ നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ പറയുമ്പോഴും ഇതിന് മുന്‍പ് പണം നഷ്ടമായ പലര്‍ക്കും അത് ലഭിച്ചിട്ടില്ല.