എല്ലായിടത്തും ചോര്‍ച്ചയാണല്ലോ, കാവല്‍ക്കാരന്‍ എവിടെ; മോദിയെ പരിഹസിച്ച് രാഹുല്‍

single-img
29 March 2018

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, കേംബ്രിജ് അനലിറ്റിക്ക ഉള്‍പ്പെട്ട ഡാറ്റ ചോര്‍ച്ച തുടങ്ങിയ വിവാദങ്ങളില്‍ നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് സര്‍വ്വത്ര ചോര്‍ച്ചയാണെന്നും കാവല്‍ക്കാരന്‍ ദു:ര്‍ബലനാണെന്നും രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്, സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്‍ പരീക്ഷാ ക്രമക്കേട്, കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ചോര്‍ന്നത് തുടങ്ങി കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും പ്രതികൂട്ടിലാക്കിയ വിവാദങ്ങള്‍ രാഹുല്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഇനി ഒരു കൂടി ബാക്കി എന്ന ഹാഷ് ടാഗോടു കൂടിയാണ് ട്വീറ്റ്.