വിശ്വാസികള്‍ അടിമുടി മാറണമെന്ന് മാര്‍ ആലഞ്ചേരിയുടെ പെസഹാ സന്ദേശം

single-img
29 March 2018

Support Evartha to Save Independent journalism

അടിമുടിയുള്ള പരിവര്‍ത്തനത്തിലേക്കാണ് നമ്മള്‍ യാത്ര ചെയ്യേണ്ടതെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പങ്കുവയ്ക്കലിന്റേത് കൂടിയാകണം ജീവതമെന്നും കര്‍ദിനാളിന്റെ പെസഹാ സന്ദേശം. പാവപ്പെട്ടവരെ കുറിച്ച് കൂടി ചിന്തിച്ചാകണം ഓരോ വിശ്വാസിയും ജീവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു പെസഹാതിരുകര്‍മങ്ങളായ കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യബലിയും.