ചായ കച്ചവടത്തിലൂടെ കോടീശ്വരിയായ അമേരിക്കന്‍ വനിത

single-img
29 March 2018

വാഷിംഗ്ടണ്‍: ചായ കച്ചവടത്തിലൂടെ കോടീശ്വരി ആയി അമേരിക്കന്‍ വനിത. ബ്രൂക്ക് എഡ്ഡിയാണ് ചായ കച്ചവടത്തിലൂടെ 7 മില്യണ്‍ ഡോളര്‍ വരുമാനം നേടിയിരിക്കുന്നത്. ബ്രൂക്ക് സ്വയം കണ്ടുപിടിച്ച ചായയാണ് വിറ്റിരുന്നത്. ഭക്തി എന്ന പേരിലാണ് ചായ വിറ്റിരുന്നത്.

ഒരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ച ശേഷമാണ് ബ്രൂക്ക് എഡിക്ക് ചായയോട് ഇഷ്ടം കൂടിയത്. ചായയോടുള്ള ആ ഇഷ്ടമാണ് ബ്രൂക്കിനെ ഒരു ബിസിനസുകാരിയാക്കി മാറ്റിയത്. ചായ ഉണ്ടാക്കി അടുത്ത കഫേകളില്‍ വിതരണം ചെയ്തപ്പോള്‍ എഡ്ഡിക്ക് ലഭിച്ചത് മോശം പ്രതികരണമായിരുന്നു.

പരാജയങ്ങളില്‍ തളരാതിരുന്ന എഡ്ഡി 2007ല്‍ സ്വന്തം കാറിന്റെ പിന്‍വശത്ത് ചായ വില്‍പ്പന ആരംഭിച്ചു. അത് വിജയം കണ്ടു. കൊളാറാഡോയിലെ ഹിപ്പി കുടുംബത്തില്‍ ജനിച്ചവളാണ് ബ്രൂക്ക്. പക്ഷേ വളര്‍ന്നത് മിഷിഗനിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ല, എന്നിട്ടും താന്‍ അവിടുത്തെ എല്ലാം ഇഷ്ടപ്പെടുന്നുവെന്ന് ബ്രൂക്ക് പറയുന്നു.
ഓരോ തവണയും ഇന്ത്യ തനിക്ക് പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു തരുന്നുവെന്നും ബ്രൂക്ക് കൂട്ടിച്ചേര്‍ത്തു.