അമ്മയുടെ ശ്രദ്ധ ഫോണില്‍; റോഡ് മുറിച്ചുകടന്ന കുട്ടിയെ കാറിടിച്ചു (വീഡിയോ)

single-img
29 March 2018

മൊബൈലില്‍ നോക്കിക്കൊണ്ടുനിന്ന അമ്മയുടെ മുന്നില്‍ വെച്ച് കൊച്ചുകുട്ടിയെ കാറിടിച്ചു. ചൈനയിലെ ഗുവാന്‍സി പ്രവിശ്യയിലെ ബെയ്‌സി സിറ്റിയിലാണ് സംഭവം നടന്നത്. അമ്മയും രണ്ട് കുട്ടികളും റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിലായിരുന്നു.

ഇതിനിടയില്‍ അമ്മ ഫോണില്‍ നോക്കി നിന്നു. കുട്ടികള്‍ റോഡ് പകുതി മുറിച്ചു കടക്കുകയും ചെയ്തു. ഒരു കുട്ടി രണ്ടാമത്തെ റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയാണ് കാര്‍ വന്നിടിച്ചത്. ഇതു കണ്ടയുടന്‍ അമ്മ ഓടിവന്ന് കുഞ്ഞിനെ പിടിക്കുന്നുണ്ട്. കുട്ടി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപമുള്ള സിസിടിവി കാമറയില്‍ പതിഞ്ഞു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും അമ്മയ്‌ക്കെതിരെ നിരവധി പേര്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.