ലോക നാടക ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത്‌ ‘Pets of Anarchy’ അരങ്ങേറി

single-img
28 March 2018

തിരുവനന്തപുരം: ലോക നാടക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ ഫ്രാങ്ക് പാവ്ലോഫിന്റെ ബ്രൗൺ മോർണിംഗ് എന്ന കഥയുടെ സ്വതന്ത്ര നാടക ആവിഷ്ക്കാരമായ ‘Pets of Anarchy’ (അരാജകത്വത്തിന്റെ വളർത്തു മൃഗങ്ങൾ) എന്ന നാടകം അരങ്ങേറി.

ആപ്റ്റ് നാടകവേദിയുടെ അവതരണത്തിൽ പ്രേംജിത്ത് സുരേഷ്ബാബുവിന്റെ സ്ക്രിപ്റ്റിൽ സാം ജോർജ്ജ് സംവിധാനം ചെയ്ത ‘Pets of Anarchy’ എന്ന നാടകം ഫാസിസത്തോടുള്ള ഒരു വിയോജന കുറിപ്പാണ്.
സ്വാതന്ത്ര്യങ്ങൾക്ക് മുകളിലുള്ള അധീശത്വം അസഹനീയമാം വിധം വളരുമ്പോൾ ശക്തമായ പ്രതിഷേധ സ്വരങ്ങൾ ഉയർത്തുന്ന നാടകത്തെ ഇരു കൈയും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്.