പാലത്തിന് മുകളില്‍ കയറി നിന്ന് കഴുത്തില്‍ കുരുക്കിട്ട് ജീവനൊടുക്കാന്‍ ശ്രമം; പൊലീസ് യുവാവിനെ രക്ഷിച്ചത് സാഹസികമായി (വീഡിയോ)

single-img
28 March 2018

Support Evartha to Save Independent journalism

ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി നിന്ന ആളെ പൊലീസ് സാഹസികമായി രക്ഷിക്കുന്ന വീഡിയോ പ്രശംസ നേടുന്നു. ന്യൂയോര്‍ക്കിലെ റോബര്‍ട്ട് എഫ്.കെന്നഡി പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച 31കാരനെയാണ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ രക്ഷപ്പെടുത്തിയത്.

പാലത്തില്‍ ഏകദേശം അഞ്ഞൂറ് അടി ഉയരത്തില്‍ കയറി നിന്ന ശേഷമാണ് യുവാവ് ആത്മഹത്യക്കൊരുങ്ങിയത്. തുടര്‍ന്ന് കഴുത്തില്‍ ഒരു കുരുക്കിട്ടു. അല്‍പ്പസമയത്തിനകം കഴുത്തിലെ കുരുക്ക് മുറുകി യുവാവിന് ബോധം നഷ്ടമായി. ഉടന്‍ തന്നെ പൊലീസ് ഓടിയെത്തി യുവാവിനെ വലിച്ചെടുത്ത് രക്ഷിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച യുവാവിന്റെ നില ആദ്യം ഗുരുതരമായിരുന്നു. ഇപ്പോള്‍ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.