ഫോര്‍ബ്‌സ് ഏഷ്യ പട്ടികയില്‍ അനുഷ്‌ക ശര്‍മ്മ

single-img
28 March 2018

 
ഫോര്‍ബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ 2018 പട്ടികയില്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും. അനുഷ്‌കയ്ക്ക് പുറമെ പി.വി.സിന്ധുവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സെലിബ്രേറ്റികള്‍ അവരുടെ പ്രവര്‍ത്തന മേഖലയില്‍ കാഴ്ചവെക്കുന്ന മികച്ച പ്രകടനങ്ങള്‍ക്കാണ് ഫോര്‍ബ്‌സ് ഇത്തരം പട്ടിക പ്രഖ്യാപിക്കാറുള്ളത്.

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന നടി കൂടിയാണ് 29കാരിയായ അനുഷ്‌ക ശര്‍മ്മ. ഷാരൂഖ് ഖാന്‍ നായകനായ രബ്‌നേ ബനാ ദി ജോഡി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനുഷ്‌ക. തുടര്‍ന്ന് രണ്‍വീര്‍ സിങ്ങിനൊപ്പം ബാന്‍ഡ് പജാ ബാരത്, ആമിര്‍ ഖാനൊപ്പം പികെ, സല്‍മാന്‍ ഖാനൊപ്പം സുല്‍ത്താന്‍, ജബ് തക്ക് ഹേജാന്‍, ജബ് ഹാരി മെറ്റ് സെജല്‍ തുടങ്ങിയ ശ്രദ്ധേയചിത്രങ്ങളില്‍ ഭാഗമായി.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഈ വര്‍ഷം ജനുവരിയിലായിരുന്നു അനുഷ്‌കയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം നടന്നത്.