ഓറഞ്ച് നിറത്തില്‍ മഞ്ഞ് (വീഡിയോ)

single-img
27 March 2018

ഓറഞ്ച് നിറത്തിലുള്ള മഞ്ഞോ? കേട്ടാല്‍ അദ്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. കിഴക്കന്‍ യൂറോപ്പിലാണ് ഓറഞ്ച് നിറത്തിലുള്ള മഞ്ഞുള്ളത്. ഉക്രെയിന്‍, ബള്‍ഗേറിയ, റഷ്യ, റുമേനിയ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും ഓറഞ്ച് മഞ്ഞ് വീഴ്ച ദൃശ്യമായിരിക്കുന്നത്.

സഹാറ മരുഭൂമിയില്‍ നിന്നുള്ള മണല്‍ക്കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷത്തിലെ ഉപരിപാളികളിലെത്തിയ മണല്‍ത്തരികളും പൂമ്പൊടിയുമൊക്കെയാണ് മഞ്ഞിന്റെ ഓറഞ്ച് നിറത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അതേസമയം ഓറഞ്ച് നിറത്തിലുള്ള മഞ്ഞിന് അഴുകിയ ഗന്ധമാണെന്നും തൊടുമ്പോള്‍ എണ്ണ പോലെയാണെന്നും പറയുന്നു.

ഈ പ്രദേശം ഓയല്‍, ഗ്യാസ് ശുദ്ധീകരണശാലകളുള്ളതിനാല്‍ അതും നിറംമാറ്റത്തിന് കാരണമായിരിക്കാം എന്നൊരു വിലയിരുത്തലുമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഒരു വ്യക്തത ഇല്ല. 2007ല്‍ സൈബീരിയയിലും ഓറഞ്ച് നിറത്തില്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നു.