കോണ്‍ഗ്രസ് വടികൊടുത്ത് അടിവാങ്ങി: ട്വിറ്ററില്‍ സുഷമാ സ്വരാജ് ‘സ്റ്റാറായി’

single-img
27 March 2018

ന്യൂഡല്‍ഹി: ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ കോണ്‍ഗ്രസ് നടത്തിയ അഭിപ്രായസര്‍വ്വേ വോട്ടെടുപ്പ് കോണ്‍ഗ്രസിനു തന്നെ തിരിച്ചടിയായി. വിദേശകാര്യമന്ത്രി എന്ന നിലയില്‍ സുഷമാ സ്വരാജിന്റെ പരാജയമാണ് 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടത് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു അഭിപ്രായ സര്‍വ്വേയിലെ ചോദ്യം.

എന്നാല്‍, കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചുകൊണ്ട് 76 ശതമാനം പേരും വോട്ട് ചെയ്തത് തങ്ങളങ്ങനെ കരുതുന്നില്ല എന്നും. വോട്ടെടുപ്പ് അവസാനിക്കാന്‍ 24 മിനിറ്റ് അവശേഷിക്കാനിരിക്കെ 29,000 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട
സുഷമാ സ്വരാജ് റീട്വീറ്റ് ചെയ്തതോടെ ട്വീറ്റ് കോണ്‍ഗ്രസ് പിന്‍വലിക്കുകയും ചെയ്തു. എന്തായാലും കോണ്‍ഗ്രസ് സെല്‍ഫ് ഗോളടിച്ച് കുടുങ്ങിയതോടെ വാര്‍ത്ത നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.