എന്നെങ്കിലും വിവാഹം കഴിക്കുകയാണെങ്കില്‍ തന്നെ ഈ രണ്ട് കാരണങ്ങള്‍ കൊണ്ട് അത് ഡിവോഴ്‌സില്‍ ചെന്നേ അവസാനിക്കൂ; വിവാഹം കഴിക്കാത്തതിനെ കുറിച്ച് വെളിപ്പെടുത്തി ചാര്‍മി

single-img
27 March 2018

Support Evartha to Save Independent journalism

വിവാഹിതയാകാതെ സിംഗിള്‍ ആയി തുടരുന്നതിനെ കുറിച്ച് വെളിപ്പെടുത്തി നടി ചാര്‍മി. ”സിനിമാ മേഖലയിലുള്ള ഒരാളുമായി നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ട് കാരണങ്ങളാല്‍ അത് വര്‍ക്കൗട്ട് ആയില്ല. ഒന്ന്, ഞങ്ങള്‍ക്കിരുവര്‍ക്കും ഒരുമിച്ച് കൂടാനുള്ള അവസരം കുറവായിരുന്നു.

തിരക്കുകളും മറ്റുമായതിനാല്‍ എന്നെ പലപ്പോഴും ലഭ്യമായിരുന്നില്ല. രണ്ട്, പ്രണയബന്ധങ്ങളില്‍ അത്യാവശ്യമായി വേണ്ട ലാളന ഇല്ലാതായതാണ്. മുന്‍പുണ്ടായിരുന്നത് പിന്നീട് വെറും കാപട്യമായി തീര്‍ന്നു. ഇനി അഥവാ ഞാന്‍ എന്നെങ്കിലും വിവാഹം കഴിക്കുകയാണെങ്കില്‍ തന്നെ ഈ രണ്ട് കാരണങ്ങള്‍ കൊണ്ട് അത് ഡിവോഴ്‌സല്‍ ചെന്നേ അവസാനിക്കൂ.

എന്തിനാണ് വെറുതെ അങ്ങനെയൊരു വഷളായ അവസ്ഥയിലേക്ക് പോകുന്നത്. കല്യാണത്തിന് അമ്മ നിര്‍ബന്ധിക്കുന്നുണ്ട്. ഒരു പ്രണയം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത ഞാനെങ്ങനെ വിവാഹം കഴിക്കും. വിവാഹം കഴിച്ചാല്‍ തന്നെ വീട്ടുകാര്യങ്ങള്‍ നോക്കിയിരിക്കാനും പറ്റില്ല.

മാത്രമല്ല ആ വ്യക്തിക്ക് വേണ്ടസമയത്ത് ഞാന്‍ അടുത്ത് ഉണ്ടാകണമെന്നില്ല”, ചാര്‍മി പറഞ്ഞു. ആദ്യമുണ്ടായിരുന്ന പ്രണയത്തില്‍ പോകെ പോകെ എന്നില്‍ പ്രണയം ഇല്ലാതായി. കുറേ നാള്‍ ഞാന്‍ പ്രണയം അഭിനയിക്കുകയായിരുന്നു. എനിക്കെന്താണ് വേണ്ടത് എന്നും എന്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കേണ്ടതെന്നും മനസിലാക്കി ഞാന്‍ പിന്നീട് മുന്നോട്ട് പോകുകയായിരുന്നു.

ഞാന്‍ ആ വ്യക്തിയെ കുറ്റം പറയില്ല. അദ്ദേഹം നല്ലവനാണ്. ഞാനായിരുന്നു മോശം ചാര്‍മി വെളിപ്പെടുത്തി. കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ചാര്‍മി സുപരിചിതയായത്. പിന്നീട് ആഗതന്‍, താപ്പാന എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.