മത്സരത്തിനിടെ ഫുട്‌ബോള്‍ താരം കുഴഞ്ഞ് വീണു മരിച്ചു

single-img
27 March 2018

ക്രൊയേഷ്യയില്‍ ഫുട്‌ബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണു മരിച്ചു. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ലായ മാഴ്‌സോണിയയുടെ ബ്രൂണോ ബോബന്‍ (25) എന്ന കളിക്കാരനാണ് മരിച്ചത്. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ലീഗിലെ മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. സമീപത്തുണ്ടായിരുന്ന റഫറിയും, സഹതാരങ്ങളും ഓടി കൂടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം.