പൊതുവേദിയില്‍ മുന്‍ കാമുകിയെ കളിയാക്കി സല്‍മാന്‍ ഖാന്‍ (വീഡിയോ)

single-img
26 March 2018

Support Evartha to Save Independent journalism

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍ കാമുകി കത്രീന കൈഫിനെ കളിയാക്കി സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാന് പുറമെ, സൊനാക്ഷി സിന്‍ഹയും വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു. കത്രീന മാത്രമാണ് വൈകിയെത്തിയത്. കത്രീന എത്തിയയുടന്‍ തന്നെ താരത്തെ വാര്‍ത്താസമ്മേളന വേദിയിലേക്ക് ക്ഷണിച്ചു.

ഇതുകേട്ട സല്‍മാന്‍ ഖാന്‍ ഉടന്‍ തന്നെ എഴുന്നേറ്റ് നിന്ന് കൈയടിച്ച് കത്രീനയെ ആനയിച്ചു. വൈകി വന്ന കത്രീനയെ കളിയാക്കാനാണ് സല്‍മാന്‍ ഇങ്ങനെ ചെയ്തത്. മറ്റ് താരങ്ങള്‍ ഇത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെ സല്‍മാന്‍ തന്റെ ചായ കത്രീനയ്ക്ക് നല്‍കുന്ന വീഡിയോയും വൈറലായിട്ടുണ്ട്.

നേരത്തെ ഐഎസ്എല്‍ നാലാം സീസണിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയപ്പോള്‍ സല്‍മാന്‍ ഖാന്റെ നടത്തം കത്രീന കളിയാക്കി അനുകരിച്ചിരുന്നു. ഈ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പ്രണയജോഡികളായിരുന്ന സല്‍മാനും കത്രീനയും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ടൈഗര്‍ സിന്താ ഹെ എന്ന ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു.