മാമാങ്കത്തില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കാമെന്ന് മമ്മൂട്ടി

single-img
26 March 2018

മമ്മൂട്ടി നേരിട്ടിരുന്ന ഒരു വിമര്‍ശനമായിരുന്നു സിനിമകളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നു എന്നത്. എന്നാല്‍ ഈ വിമര്‍ശനത്തിനുള്ള മറുപടിയുമായാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മാമാങ്കം ഒരുങ്ങുന്നത്. മാമാങ്കത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ മമ്മൂട്ടി സമ്മതിച്ചില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ചിത്രത്തിലെ സാഹസിക രംഗങ്ങളെല്ലാം സ്വന്തമായി ചെയ്യാനുള്ള താല്‍പ്പര്യം മമ്മൂട്ടി പ്രകടപ്പിച്ചു. നേരത്തെ ദി ഗ്രേറ്റ് ഫാദറിലെ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്ന തരത്തില്‍ മമ്മൂട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. എന്തായാലും ഈ വിമര്‍ശനത്തിനാണ് മമ്മൂട്ടി മാമാങ്കത്തിലൂടെ മറുപടി നല്‍കാന്‍ പോകുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്നാണ് മമ്മൂട്ടി ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.