മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

single-img
26 March 2018

Doante to evartha to support Independent journalism

മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവു വേട്ട. അറുപത് കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്നുപേര്‍ പിടിയിലായി. ഇടുക്കി സ്വദേശി അഖില്‍ ആന്ധ്രക്കാരായ ശ്രീനിവാസ്, നാഗദേവി എന്നിവരാണ് പിടിയിലായത്. മലപ്പുറം എസ്പിക്ക് രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

രണ്ടുമുതല്‍ രണ്ടേകാല്‍ കിലോ വരെയുള്ള 27 പാക്കറ്റുകളിലായാണ് കാറില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ അടുത്തിടെ നടന്ന വലിയകഞ്ചാവ് വേട്ടയാണിത്.