ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു… വധു രത്നവ്യാപാരിയുടെ മകള്‍

single-img
25 March 2018

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചം കഴിഞ്ഞു. പ്രമുഖ രത്ന വ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് വധു. ശനിയാഴ്ച ഗോവയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം.

ആകാശും ശ്ലോകയും സ്‌കൂള്‍ പഠനകാലം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ധീരുഭായി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ തന്നെയായിരുന്നു ഇവരുടെയും വിദ്യാഭ്യാസം. പിന്നീട് ലണ്ടനിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്ലോക കുടുംബ ബിസിനസ്സിന്റെ ചുമതലയേറ്റെടുത്തത്.

രാജ്യം ഉറ്റു നോക്കുന്ന കോടീശ്വരപുത്രന്റെ വിവാഹം ഡിസംബര്‍ മാസത്തോടെ നടത്തുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍, ഈ മാസം തന്നെ വിവാഹം നടത്താനാണ് ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.