പന്തില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച്‌ ഓസ്‌ട്രേലിയ;സാഹചര്യത്തിന്റെ സമ്മര്‍ദ്ദമായിരുന്നു അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സ്മിത്ത്

single-img
25 March 2018

മെല്‍ബണ്‍: ന്യൂലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്ടും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും. സാഹചര്യത്തിന്റെ സമ്മര്‍ദ്ദമായിരുന്നു അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന സ്മിത്തിന്റെ വെളിപ്പെടുത്തല്‍ ഓസീസിനെ കുരുക്കിലാക്കിയിരിക്കുകയാണ്.ബോളില്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് നടത്തിയ ‘ചുരണ്ടല്‍’ നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇത് അറിയാമായിരുന്നെന്നും സ്മിത്ത് തുറന്നു സമ്മതിച്ചു.

Support Evartha to Save Independent journalism

https://www.youtube.com/watch?v=7yChk9LEclw

ഓസ്‌ട്രേലിയന്‍ ടീം പന്തില്‍ കൃത്രിമം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഓസീസിന്റെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച്‌ പന്ത് ചുരണ്ടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എന്നാല്‍ ഈ വിഷയത്തിന്റെ പേരില്‍ താന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയൂണിന്റെ സമയത്താണ് ഇത്തരം ഒരു തന്ത്രം ആവിഷ്‌കരിച്ചത്. എന്നാല്‍ നടന്ന സംഭവത്തില്‍ ഒട്ടും അഭിമാനം തോന്നുന്നില്ല. കളിയുടെ ധാര്‍മ്മികതയ്ക്കും ആവേശത്തിനും ഒപ്പം നില്‍ക്കുന്നതല്ല ഈ പ്രവര്‍ത്തി സ്മിത്ത് പറഞ്ഞു.

അതേസമയം പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദം ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ അ​ന്വേ​ഷി​ക്കും. സം​ഭ​വം ഞെ​ട്ടി​ച്ചെ​ന്നും വ​ല്ലാ​തെ നി​രാ​ശ​നാ​ക്കി​യെ​ന്നും ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ സി​ഇ​ഒ ജെ​യിം​സ് സ​ത​ര്‍​ല​ന്‍​ഡ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​നാ​യി ബോ​ര്‍​ഡി​ലെ ര​ണ്ട് മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ള്‍ ദ​ക്ഷി​ണാ ഫ്രി​ക്ക​യി​ലെ​ത്തും.

ഓ​സീ​സ് യു​വ​താ​രം കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റ് സാ​ന്‍​ഡ്പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ പ​ന്ത് ചു​ര​ണ്ടി​യ​താ​ണ് വി​വാ​ദ​ത്തി​നു വ​ഴി​വ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മാ​ച്ച്‌ റ​ഫ​റി വി​ശദ​പ​രി​ശോ​ധ​ന ന​ട​ത്തും. മ​ത്സ​ര​ത്തി​നി​ട​യ്ക്ക് ബാ​ന്‍​ക്രോ​ഫ്റ്റി​നെ അ​മ്പ​യ​ര്‍​മാ​ര്‍ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.