ജാക്വലിന്‍ ഫെര്‍ണാണ്ടസിന് റേസ് 3യുടെ ചിത്രീകരണത്തിനിടെ ഗുരുതര പരിക്ക്

single-img
25 March 2018

ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് റേസ് 3യുടെ ചിത്രീകരണത്തിനിടെ ഗുരുതര പരിക്കേറ്റു. കണ്ണിന് സാരമായി പരിക്കേറ്റ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിക്കുന്ന റേസ് 3യുടെ ചിത്രീകരണം അബുദാബിയില്‍ പുരോഗമിക്കുകയാണ്.

Support Evartha to Save Independent journalism

ചിത്രീകരണത്തില്‍ സ്ക്വാഷ് കളിക്കുന്നതിനിടെയാണ് നടിക്ക് പരിക്ക് പറ്റിയത്. ബോള്‍ കണ്ണില്‍ ശക്തിയായി പതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണില്‍ നിന്ന് രക്തസ്രാവം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

റേസ് 3 ഈ വര്‍ഷം ജൂണില്‍ റിലീസിന് വേണ്ടി ഒരുങ്ങുന്നതിനിടെയായിരുന്നു നടിക്ക് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ബാഗി 2വിലെ ജാക്വിലിന്റെ ഐറ്റം ഗാനം പുറത്തിറങ്ങിയിരുന്നു. മാധുരി ദീക്ഷിത് നൃത്തത്തിലൂടെ അനശ്വരമാക്കിയ ഏക് ദോക് തീന്‍ എന്ന ഗാനത്തിന്റെ റീമേക്കായിരുന്നു ജാക്വിലിന്‍ ചെയ്തത്. നടിയുടെ നൃത്തം പാട്ടിനെ മോശമാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.